ചേനപ്പാടി : കാഞ്ഞിരപ്പള്ളി ഹിന്ദുസ്ഥാൻ കോളേജ് ഒഫ് ഫാർമസിയിലെ വിദ്യാർത്ഥികൾ മുണ്ടക്കയത്ത് ലഹരിവിരുദ്ധ ബോധവത്ക്കരണ പരിപാടി നടത്തി. ഫ്ലാഷ് മോബും തെരുവുനാടകവും അവതരിപ്പിച്ചാണ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ സന്ദേശം നൽകിയത്. മുണ്ടക്കയം പൊലീസ് സ്‌റ്റേഷന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. കോളേജിലെ എൻ.എസ്.എസ്, എസ്.എസ്.ജി.പി എന്നിവയുടെ നേതൃത്വത്തിൽ അക്കാഡമിക് ഡയറക്ടർ ഡോ.എ.ജെ.ചാക്കോ, പ്രിൻസിപ്പൽ ഡോ. ഷൈനി ജോർജ് എന്നിവർ പങ്കെടുത്തു. അസി.സബ് ഇൻസ്‌പെക്ടർ ജോഷി തോമസ് ലഹരിവിരുദ്ധ ക്ലാസ് നയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |