കോട്ടയം:കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തി. 2024 ജൂലായ് മുതൽ ലഭിക്കേണ്ടിയിരുന്ന പന്ത്രണ്ടാം പെൻഷൻ പരിഷ്‌കരണം സാമ്പത്തിക ധവളപത്രത്തിന്റെ മറവിൽ നിഷേധിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെയായിരുന്നു ധർണ. തടഞ്ഞുവെച്ച ക്ഷാമാശ്വാസ കുടിശ്ശിക വിതരണം ചെയ്യുക, മെഡിസെപ് ആരോഗ്യ പദ്ധതി പരി സഞ്ചരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എൻ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് സംസ്ഥാന സമിതി അംഗം കെ.എൻ മോഹനൻ, എം.ജയരാജൻ, കെ.സി വിജയകുമാർ, കെ.വിനോദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |