
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളുടെ വികസനം, ഫ്ളൈഓവർ നിർമ്മാണം, പുതിയ ബൈപ്പാസുകൾ ഉൾപ്പെടെയുള്ള റോഡ് വികസനം എന്നിവ ശാസ്ത്രീയമായി പഠിച്ച് മുൻഗണന നിശ്ചയിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നൽകി. നിലവിലുള്ള റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥയും ഭാവിയിലെ ഗതാഗത ആവശ്യങ്ങളും വിലയിരുത്തും. വികസന പദ്ധതികളുടെ സമഗ്ര പട്ടിക തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല. പട്ടിക അനുസരിച്ച് മുൻഗണന നിശ്ചയിച്ച് വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു.
പൊതുമാരാമത്ത് സെക്രട്ടറി എ. ഷാജഹാൻ ചെയർമാനും അഡിഷണൽ സെക്രട്ടറി വിനോദ് വി.ആർ. കൺവീനറുമായ സമിതിയിൽ വകുപ്പിലെ റോഡ്സ്, ബ്രിഡ്ജസ്, ഡിസൈൻ വിഭാഗങ്ങളിലെ ചീഫ് എൻജിനിയർമാർ, കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് പ്രോജക്ട് മാനേജിംഗ് ഡയറക്ടർ, കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്ര്യൂട്ട്, നാട്പാക് തുടങ്ങിയവയുടെ പ്രതിനിധികൾ തുടങ്ങിയവർ ഉണ്ടാകും.സമിതിയുടെ പ്രവർത്തനങ്ങൾക്ക് കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സാങ്കേതിക സഹായം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |