SignIn
Kerala Kaumudi Online
Wednesday, 15 July 2026 6.35 PM IST

ലഹരിവിരുദ്ധ ബോധവത്ക്കരണം

lions

പാലാ : മോഡൽ ലയൺസ് ക്ലബ് ഒഫ് പത്തനംതിട്ട എമിറൈറ്റ്‌സിന്റെയും സി.എം.എച്ച്.എസ്.എസ് മേലുകാവ് ആന്റി ഡ്രഗ്‌സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രോഗ്രാം നടത്തി. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ക്രൈസ്റ്റ് കത്തീഡ്രൽ ഇടവക അസിസ്റ്റന്റ് വികാരി ഫാ.കെ.ജെ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ചീഫ് പ്രോജക്ട് കോ - ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ലയൺസ് ക്ലബ് അംഗം ദീപമോൾ ജോർജ്, വാർഡ് മെമ്പർ ഷൈനി ബേബി, പി.ടി.എ പ്രസിഡന്റ് ട്രിനി കെ.ബേബി എന്നിവർ പങ്കെടുത്തു. ഹെഡ്മിസ്ട്രസ് മിനിമോൾ ദാനിയേൽ സ്വാഗതവും, സീനിയർ അസിസ്റ്റന്റ് സിജി പി.ജോൺ നന്ദിയും പറഞ്ഞു. ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് ചിത്രരചനാ മൽസരവും പഠനോപകരണ വിതരണവും നടത്തി. ലഹരി വിരുദ്ധ സന്ദേശ വിളംബരത്തിന്റെ ഭാഗമായി കുട്ടികളുടെ ഫ്ലാഷ്‌ മോബുമുണ്ടായിരുന്നു. കുട്ടികളിൽ വായനാ ശീലം വളർത്തുന്നതിനായി ലയൺസ് ക്ലബ് ഒഫ് പത്തനംതിട്ട എമിറൈറ്റ്‌സ് സംഭാവന ചെയ്യുന്ന ഒരു വർഷത്തേക്കുള്ള ദിനപത്രത്തിന്റെ വിതരണ ഉദ്ഘാടനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL