SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

വായനശാല സന്ദർശിച്ചു

vayana
പനമറ്റം വെളിയന്നൂർ ദേശാഭിമാനി വായനശാലയിലെത്തിയ എസ്.ഡി.യു.പി.സ്‌കൂൾ വിദ്യാർഥികൾക്ക് വായനക്കായി പുസ്തകങ്ങൾ സമ്മാനിച്ചപ്പോൾ

പനമറ്റം: വായനപക്ഷാചരണഭാഗമായി പൊൻകുന്നം എസ്.ഡി.യു.പി.സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും വെളിയന്നൂർ ദേശാഭിമാനി വായനശാല സന്ദർശിച്ചു. ദേശീയ,സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് ആൻസമ്മ തോമസ്, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണപ്രഭാഷണം നടത്തി. അദ്ദേഹത്തിന്റെ ചെറുകഥ 'അമ്മ' കുട്ടികൾക്ക് പരിചയപ്പെടുത്തി. വായനശാലാ പ്രസിഡന്റ് കെ.എൻ.രാധാകൃഷ്ണപിള്ള അദ്ധ്യക്ഷത വഹിച്ചു. ബാലവേദി മെന്റർമാരായ രുക്മിണിയമ്മ, ശാന്തകുമാരിയമ്മ, ചന്ദ്രമതി, സിജി അനീഷ്, ടി.കെ.മനോജ്, വായനശാല സെക്രട്ടറി പി.എസ്.രാജീവ്, യുവത സെക്രട്ടറി ഐശ്വര്യാ പ്രസാദ് എന്നിവർ സംസാരിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് സമ്മാനങ്ങളും പുസ്തകങ്ങളും നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL