കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കിടക്കകളില്ലാതെ തറയിൽ കിടക്കുന്ന രോഗികൾക്കായി കോട്ടയം അതിരൂപതയിലെ പള്ളികളുടെ സഹകരണത്തോടെ നവജീവൻ ട്രസ്റ്റ് സമാഹരിച്ച മൂന്നൂറോളം മെത്തകൾ, സ്ട്രെക്ചറുകൾ, വീൽച്ചെയറുകൾ, ബെഡ്ഷീറ്റുകൾ, സ്ക്രീനുകൾ തുടങ്ങിയവ നാളെ വിതരണം ചെയ്യും. കോട്ടയം മെഡിക്കൽ കോളേജിൽ വൈകിട്ട് അഞ്ചിന് അതിരൂപത സഹായ മെത്രാൻ ഫാ.ജോസഫ് പണ്ടാരശേരി സൂപ്രണ്ട് ഡോ.ടിജി ജേക്കബ് തോമസിന് ഇവ കൈമാറും. ആർ.എം.ഒ ഡോ.സാം ക്രിസ്റ്റി മാമൻ, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ.ബിനു കുന്നത്ത്, ദീപിക മാനേജിംഗ് എഡിറ്റർ ഫാ.മൈക്കിൾ വെട്ടിക്കാട്ട്, നാട്ടകം സുരേഷ് എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം ജിം അലക്സ്, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ, പഞ്ചായത്തംഗം റോസിലി ചെറിയാൻ എന്നിവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |