SignIn
Kerala Kaumudi Online
Thursday, 16 July 2026 4.34 AM IST

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

pambady

പാമ്പാടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റി പാലായുമായി സഹകരിച്ച് മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് കുര്യൻ സഖറിയ നിർവഹിച്ചു. യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡൻ് നിതിൻ തര്യൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷേർലി തര്യൻ, യൂത്ത് വിംഗ് ജില്ല വൈസ് പ്രസിഡന്റ് എസ്. രാജീവ് , വ്യാപാരി വ്യവസായി യൂണിറ്റ് സെക്രട്ടറി എം.എം ശിവബിജു, ട്രഷറർ ബൈജു സി.ആൻഡ്രൂസ്, രക്ഷാധികാരി ഷാജി പി.മാത്യു , സെക്രട്ടറി പി.ജി ബാബു, വനിത വിംഗ് ജനറൽ സെക്രട്ടറി സീന ജോളി, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി പ്രശാന്ത് ബേബി കുര്യൻ, ട്രഷറർ കണ്ണൻ ഗുരുപൂജ, മാർ സ്ലീവാ മെഡിസിറ്റി കൺസൾട്ടന്റ് ഡോ.അസീസ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BLOOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL