കോട്ടയം : കോട്ടയം - പരിപ്പ് റൂട്ടിൽ ഏനാദി കവലയിൽ ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചു. ഇന്നലെ രാവിലെ അറക്കപ്പൊടി കയറ്റി കോട്ടയത്തേക്ക് പോകുകയായിരുന്ന ലോറിയും കോട്ടയത്ത് നിന്ന് പരിപ്പ് ഭാഗത്തേക്ക് വരികയായിരുന്ന ഇന്നോവ കാറുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം തകർന്നു. ആർക്കും ഗുരുതര പരിക്കില്ല. അപകടത്തെത്തുടർന്ന് റോഡിൽ ഗതാഗതക്കുരുക്ക് നേരിട്ടു. നാട്ടുകാർ ചേർന്ന് ലോറി റോഡിൽ നിന്ന് തള്ളി മാറ്റി. ഏനാദി കവലയിൽ റോഡിന് വീതി കുറവായതിനാൽ അപകടസാദ്ധ്യതയേറെയാണെന്ന് നാട്ടുകാർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |