SignIn
Kerala Kaumudi Online
Friday, 17 July 2026 3.31 AM IST

പൊതുയോഗവും കുടുംബയോഗവും

wrkshp
പൊതുയോഗവും കുടുംബയോഗവും അഡ്വ.എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ ചെയ്യുന്നു.

ഈരാറ്റുപേട്ട: അസോസിയേഷൻ ഒാഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്‌സ് കേരള ഈരാറ്റുപേട്ട സെൻട്രൽ ജംഗ്ഷനിൽ കൂടിയ പൊതുയോഗവും കുടുംബയോഗവും അഡ്വ.എം.ജെ സെബാസ്റ്റ്യൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓപ്പറേഷൻ തൂഫാനുമായി കൈകോർത്ത് പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് എ.ആർ രാജൻ സത്യവാചകം ചൊല്ലിക്കൊടുത്തു. അംഗം മരണപ്പെട്ടാൽ 10 ദിവസത്തിനുള്ളിൽ 10 ലക്ഷം രൂപ നൽകുന്ന പദ്ധതിയുടെ സർട്ടിഫിക്കറ്റുകൾ സംസ്ഥാന പ്രസിഡന്റ് കെ.ജി ഗോപകുമാർ വിതരണം ചെയ്തു. ഗുരുക്കന്മാരെ ആദരിക്കൽ, ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികൾക്കുള്ള അവാർഡ്, ചികിത്സാസഹായം മുതലായവയും വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL