കോട്ടയം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി ലീഗൽ മെട്രോളജി വകുപ്പ് നടപ്പാക്കുന്ന ഓട്ടോറിക്ഷ ഫെയർമീറ്ററുകളുടെ പഞ്ചായത്ത്/നഗരസഭാതല വെരിഫിക്കേഷൻ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാരാവിലെ 10ന് കടുത്തുരുത്തി ടൗണിലെ ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ മന്ത്രി മോൻസ് ജോസഫ് നിർവ്വഹിക്കും. കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോയ് ജോർജ് അദ്ധ്യക്ഷത വഹിക്കും. ലീഗൽ മെട്രോളജി ഓഫീസുകളിൽ നിന്നും 15 കിലോമീറ്ററിൽ കൂടുതൽ ദൂരെയുള്ള തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ ഓട്ടോറിക്ഷ ഫെയർമീറ്ററുകളുടെപരിശോധനയും മുദ്രവയ്പ്പും അതത് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ തന്നെ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |