
വൈക്കം: വൈദ്യുതി മുടക്കത്തിലൂടെ യു.ഡി.എഫ് സർക്കാർ ജനജീവിതം ദുരിതത്തിലാക്കുന്നുവെന്നാരോപിച്ച് ഡി.വൈ.എഫ്.ഐ വൈക്കം ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈക്കം കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ ഫുട്‌ബോൾ കളിച്ചും മെഴുകുതിരികൾ തെളിയിച്ചും വിതരണം ചെയ്തും പ്രതിഷേധിച്ചു. കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആനന്ദ് ബാബു ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പ്രസിഡന്റ് എച്ച്.ഐ.റോഹൻ അധ്യക്ഷത വഹിച്ചു. കെ.എം അരുൺ, സിബി ബാബു, കെ.എം.കണ്ണൻ, അലീന റെജി, പി.ജെ.വിനീഷ്, ആജിഷ ഉദയകുമാർ, ഹരികുട്ടൻ, കിരൺ കൃഷ്ണ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |