
ഈരാറ്റുപേട്ട: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൂന്നാമത് ചരമവാർഷികദിനം ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു.പുഷ്പാർച്ചനയ്ക്ക്‌ശേഷം മണ്ഡലം പ്രസിഡന്റ് അനസ് നാസറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.മുഹമ്മദ് ഇല്യാസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് മുഹമ്മദ് ,ഈരാറ്റുപേട്ട നഗരസഭ വികസനകാര്യ സമിതി ചെയർമാൻ അഫ്സൽ ഇജാസ്,ബ്ലോക്ക് ഭാരവാഹികളായ അബ്ദുൽ കരീം, നിയാസ് വെള്ളൂപറമ്പിൽ,നൗഷാദ് വട്ടക്കയം, മണ്ഡലം ഭാരവാഹികളായ വി.പി അബ്ദുൽ ലത്തീഫ്, നൗഷാദ്, മുഹമ്മദ് ഹനീഫ, പരീത്, എസ്.എം കെബീർ,അബ്ബാസ് കാട്ടാമല, മനാഫ് ,അലിഖാൻ തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |