SignIn
Kerala Kaumudi Online
Sunday, 19 July 2026 7.32 AM IST

രാജിയില്ല,അവിശ്വാസപ്രമേയത്തെ നേരിടുമെന്ന് ദിയ ബിനു

diya-binu

പാലാ: ''അവിശ്വാസപ്രമേയത്തെ യു.ഡി.എഫിന്റെ നിർദ്ദേശമനുസരിച്ച് നേരിടാൻ തന്നെയാണ് തീരുമാനം. രാജിവെച്ച് ഒളിച്ചോടുന്ന പ്രശ്നമേയില്ല''. തനിക്കെതിരെ ഇടതുമുന്നണി കൊണ്ടുവരുന്ന അവിശ്വാസപ്രമേയം 21ന് ചർച്ച ചെയ്യാനിരിക്കെ തന്റെ തീരുമാനം കേരളകൗമുദിയോട് വിശദീകരിക്കുകയായിരുന്നു പാലാ നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം. താൻ സ്വതന്ത്രമുന്നണിയുടെ ചെയർപേഴ്സണല്ല, മറിച്ച് യു.ഡി.എഫിന്റെ ചെയർപേഴ്സണാണ്. അവിശ്വാസം കൊണ്ടുവന്നിട്ടുള്ളത് ഇടതുമുന്നണിയാണ്. ഇവിടെ ഇടതുമുന്നണിയും യു.ഡി.എഫും തമ്മിലുള്ള പോരാട്ടമാണ് യഥാർത്ഥത്തിൽ നടക്കുന്നത്. അതിൽവേണ്ട തീരുമാനം എടുക്കുന്നത് യു.ഡി.എഫ് നേതൃത്വമാണ്. ശരിക്കും ഇടതുമുന്നണിയും വലതുമുന്നണിയും തമ്മിലുള്ള ഈ വിഷയത്തിൽ കൃത്യമായ നിലപാട് യു.ഡി.എഫ് നേതൃത്വം എടുക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം പറഞ്ഞു. അവിശ്വാസപ്രമേയം വരുംമുമ്പേ താൻ രാജിവയ്ക്കുമെന്ന ചിലരുടെ പ്രചരണം അടിസ്ഥാനരഹിതമാണെന്നും ചെയർപേഴ്സൺ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PALA MUNCIPALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL