
കുമരകം: കുമരകം ശ്രീനാരായണ ജയന്തി പബ്ലിക്ക് ബോട്ട് റേസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 28ന് കോട്ടത്തോട്ടിൽ സംഘടിപ്പിക്കുന്ന 123ാമത് ശ്രീനാരായണ ജയന്തി കുമരകം മത്സരവള്ളംകളിയുടെ വാർഷിക ബുള്ളറ്റിൻ പ്രകാശനം നടന്നു. ക്ലബ് പ്രസിഡന്റ് അഡ്വ.വി.പി അശോകന്റെ അദ്ധ്യക്ഷതയിൽ ക്ലബ് ഹാളിൽ കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപി പ്രകാശനം നടത്തി. ക്ലബ് ജനറൽ സെക്രട്ടറി എസ്.ഡി പ്രേംജി, വൈസ് പ്രസിഡന്റുമാരായ സാൽവിൻ കൊടിയന്ത്ര, പി.എൻ സാബു ശാന്തി, വി.എൻ കലാധരൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |