
ചങ്ങനാശേരി: നടപ്പാത കൈയേറി ഫുട്പാത്തിൽ കച്ചവടം പൊടിപൊടിക്കുമ്പോൾ ദുരിതമനുഭവിക്കേണ്ടി വരുന്നത് കാൽനടയാത്രക്കാരാണ്. വാഴൂർ റോഡിലെ വലിയകുളം, കുരിശുമൂട്, തെങ്ങണ മേഖലകളിലാണ് പൊതുനിരത്തും ഫുട്പാത്തും കൈയേറിയുള്ള അനധികൃത വഴിവാണിഭം. ഇതിനെതിരെ പ്രതിഷേധവും ശക്തമാണ്. സ്ഥിരം വ്യാപാരികളുടെ താത്പര്യവും പൊതുജനങ്ങളുടെ യാത്രാസൗകര്യവും ഒരുപോലെ സംരക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ട്രസ്റ്റ് പ്രസിഡന്റ് ചെറിയാൻ നെല്ലുവേലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിനോ ആന്റണി, കുര്യൻ തൂമ്പുങ്കൽ, എം.കെ ജോസഫ്, പിന്റോ ആന്റണി, സിബി മുക്കാടൻ, ജോസഫ്കുട്ടി പുറവാടി, അഡ്വ. തോമസ് ആന്റണി, ബിജി തച്ചങ്കരി, ബിനു എബ്രഹാം എന്നിവർ പങ്കെടുത്തു. അനധികൃത കയ്യേറ്റങ്ങൾക്കെതിരെ തുടർപ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.
വാഹനങ്ങളുടെ നീണ്ടനിര
വഴിയരികിലെ അനധികൃത കച്ചവട കേന്ദ്രങ്ങളിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്നവർ വാഹനങ്ങൾ റോഡരികിൽ നിറുത്തുന്നതോടെ തിരക്കേറിയ വാഴൂർ റോഡിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നു. കച്ചവട സ്ഥാപനങ്ങളുടെ മുന്നിൽ സാധനങ്ങൾ നിരത്തി വിൽപ്പന നടത്തുന്നതും അനിയന്ത്രിതമായ വാഹന പാർക്കിംഗും പ്രതികൂലമാകുന്നു. രാവിലെയും വൈകിട്ടുമാണ് സ്‌കൂൾ വാഹനങ്ങൾ, ബസുകൾ എന്നിവയുടെ നീണ്ടനിര. ആംബുലൻസുകൾക്കുപോലും പലപ്പോഴും തടസം നേരിടുന്നതായി നാട്ടുകാർ പറയുന്നു.
അനധികൃത കൈയേറ്റത്തിന് നടപടിയില്ല
കാൽനട യാത്രക്കാർക്കായി നവീകരിച്ച് ടൈൽ പാകിയ നടപ്പാതകളിലാണ് കച്ചവടമെന്നും ആക്ഷേപമുണ്ട്.
കൈയേറ്റം കാരണം വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനവും ബുദ്ധിമുട്ടിലായതായി കടയുടമകൾ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |