
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) മൂന്നാം സീസൺ താരലേലം നാളെ കോവളത്ത് നടക്കും. പൂൾ എ, പൂൾ ബി, പൂൾ സി വിഭാഗങ്ങളിലായി 156 താരങ്ങളാണ് ലേലത്തിനുള്ളത്.
ഓരോ ടീമിനും പരമാവധി 20 താരങ്ങളെയും കുറഞ്ഞത് 16 താരങ്ങളെയും ലേലത്തിലൂടെ സ്വന്തമാക്കാം. ഇതിൽ 17 പേരെ വിവിധ ഫ്രാഞ്ചൈസികൾ നിലനിർത്തിയിട്ടുണ്ട്. ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും നാല് താരങ്ങളെ വീതവും കാലിക്കറ്റ് ഗ്ലോബ് സ്റ്റാഴ്സും ട്രിവാൻഡ്രം റോയൽസും മൂന്ന് പേരെ വീതവും നിലവിലെ ചാമ്പ്യൻസായ കൊച്ചി ബ്ലൂ ടൈഗേഴ്സ് രണ്ടും ആലപ്പി റിപ്പിൾസ് ഒരു താരത്തെയും വീതമാണ് നിലനിർത്തിയിട്ടുള്ളത്.
കളിക്കാർ മൂന്ന് കാറ്റഗറിയിൽ
എ
ബി.സി.സി.ഐ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐ.പി.എൽ, ഇന്ത്യ അണ്ടർ 19 എന്നിവയിൽ കളിച്ചിട്ടുള്ള 32 താരങ്ങൾ. അടിസ്ഥാന വില മൂന്ന് ലക്ഷം രൂപ. സച്ചിൻ ബേബി, വിഷ്ണു വിനോദ്, ബേസിൽ തമ്പി, നിധീഷ് എം ഡി തുടങ്ങിയവരാണ് പ്രധാനികൾ.
ബി
അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ കേരളത്തിനായി കളിച്ചർ. ഒന്നര ലക്ഷം അടിസ്ഥാന വില. ആകെ 37 കളിക്കാർ. ആസിഫ് അലി, ആദിത്യ ബൈജു, പവൻ ശ്രീധർ, നിഖിൽ തോട്ടത്ത്, റിയ ബഷീർ, അമയ് മനോജ്, ഹൃഷികേശ്, തോമസ് മാത്യു തുടങ്ങിയവർ ഈ കാറ്റഗറിയിൽ
സി
ജില്ലാ, സോണൽ, കെ.സി.എ ടൂർണമെന്റുകളിൽ കളിച്ചവർ ഈ കാറ്റഗറിയിൽ. അടിസ്ഥാന വില 75,000.അജയഘോഷ്, കൃഷ്ണദേവൻ, ജോബിൻ ജോബി, സഞ്ജീവ് സതീശൻ തുടങ്ങിയ താരങ്ങളാണ് പൂൾ സിയിലുള്ളത്.
50 ലക്ഷം
ഓരോ ടീമിനും നിലനിർത്തിയ താരങ്ങളുടെ തുക കഴിച്ച് പരമാവധി 50 ലക്ഷം രൂപ ലേലത്തിൽ ചെലവഴിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |