SignIn
Kerala Kaumudi Online
Saturday, 11 July 2026 9.03 AM IST

കെ.സി.എൽ താരലേലം ഇന്ന്

kcl
kcl

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ താരലേലം ഇന്ന് കോവളം ലീല റാവിസിൽ നടക്കും.ഐ.പി.എൽ താരലേലമടക്കം നിയന്ത്രിച്ചിട്ടുള്ള ഓക്ഷനിയർ ചാരു ശർമ്മയാണ് നേതൃത്വത്തിലാണ് കെ.സി.എൽ ലേലം. ഓ​രോ​ ​ടീ​മി​നും​ ​പ​ര​മാ​വ​ധി​ 20​ ​താ​ര​ങ്ങ​ളെ​യും​ ​കു​റ​ഞ്ഞ​ത് 16​ ​താ​ര​ങ്ങ​ളെ​യും​ ​ലേ​ല​ത്തി​ലൂ​ടെ​ ​സ്വ​ന്ത​മാ​ക്കാം.​ ​ 17​ ​പേ​രെ​ ​​ ​ഫ്രാ​ഞ്ചൈ​സി​ക​ൾ​ ​നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.​ ​കൊ​ല്ലം​ ​സെ​യി​ലേ​ഴ്സും​ ​തൃ​ശൂ​ർ​ ​ടൈ​റ്റ​ൻ​സും​ ​നാ​ല് ​താ​ര​ങ്ങ​ളെ​ ​വീ​ത​വും​ ​കാ​ലി​ക്ക​റ്റ് ​ഗ്ലോ​ബ് ​സ്റ്റാ​ഴ്സും​ ​ട്രി​വാ​ൻ​ഡ്രം​ ​റോ​യ​ൽ​സും​ ​മൂ​ന്ന് ​പേ​രെ​ ​വീ​ത​വും​ ​കൊ​ച്ചി​ ​ബ്ലൂ​ ​ടൈ​ഗേ​ഴ്സ് ​ര​ണ്ടും​ ​ആ​ല​പ്പി​ ​റി​പ്പി​ൾ​സ് ​ഒ​രു​ ​താ​ര​ത്തെ​യുമാ​ണ് ​നി​ല​നി​ർ​ത്തി​യ​ത്.

കളിക്കാരുടെ പരിചയസമ്പത്തും മികവും കണക്കിലെടുത്ത് എ, ബി, സി എന്നിങ്ങനെ മൂന്ന് കാറ്റഗറികളായി തരംതിരിച്ചിട്ടുണ്ട്. 3 ലക്ഷം, 1.5 ലക്ഷം, 75,000 എന്നിങ്ങനെയാണ് ഓരോ കാറ്റഗറിയിലേയും അടിസ്ഥാന തുക. കഴിഞ്ഞ സീസണിൽ ബി കാറ്റഗറിയിൽപെട്ട കളിക്കാർക്ക് അവസരം കുറഞ്ഞതായുള്ള പരാതി പരിഹരിക്കാൻ ഇക്കുറി നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെ.സി.എൽ ചെയർമാൻ നസീർ മച്ചാൻ കേരള കൗമുദിയോട് പറഞ്ഞു.

156

നിലനിറുത്തപ്പെട്ട 17 താരങ്ങളെക്കൂടാതെയുള്ള 156 സ്ഥാനങ്ങളിലേക്കാണ് ലേലം.

50 ലക്ഷം

ഓരോ ടീമിനും പരമാവധി രൂപ ചെലവാക്കാം.

കെ.സി.എൽ കണ്ടത് 7 കോടി പേർ

രണ്ടാം സീസൺ കെ.സി.എൽ തത്സമയം കണ്ടത് ഏഴുകോടിപേരാണ്. സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി ആളുകളാണ് ലീഗ് കണ്ടത്. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലൂടെ 70 ലക്ഷം പേരും, ഏഷ്യനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷത്തി നാല്പതിനായിരം പേരും മത്സരം തത്സമയം വീക്ഷിച്ചു. പത്താം സീസണിലേക്ക് കടക്കുന്ന തമിഴ്നാട് പ്രീമിയർ ലീഗിന് കഴിഞ്ഞ വർഷം രണ്ട് കോടി അൻപത്തി നാലായിരം കാഴ്ചക്കാരും, കർണാടകയുടെ മഹാരാജ പ്രീമിയർ ലീഗിന് രണ്ട് കോടി പത്ത് ലക്ഷം കാഴ്ചക്കാരും മാത്രമാണ് ഉണ്ടായിരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360