
കോട്ടയം : പ്രളയജലത്തിൽ സാഹസിക പ്രകടനങ്ങളും റീൽസ് ചിത്രീകരണവും അതിരുകടന്നാൽ അപകടം അരികത്താണ്. കുത്തിയൊലിക്കുന്ന ആറ്റിലേക്ക് പാലങ്ങളിൽ നിന്ന് ചാടുന്നതും വെള്ളക്കെട്ടുള്ള അപകടകരമായ പ്രദേശങ്ങളിൽ വീഡിയോ ചിത്രീകരിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ശക്തമായ ഒഴുക്കിൽ പരിചയസമ്പന്നർക്ക് പോലും രക്ഷപ്പെടുക ദുഷ്‌കരമാണ്. കഴിഞ്ഞ ദിവസം മണർകാട് ഒഴുക്കിൽപ്പെട്ട വാട്ടർ ടാങ്ക് തിരികെ പിടിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചിരുന്നു.
വെള്ളത്തിന്റെ ആഴമോ അടിത്തട്ടിലെ അവസ്ഥയോ അറിയാതെയാണ് പലരും പ്രളയജലത്തിലേക്ക് എടുത്തുചാടുന്നത്. കഴിഞ്ഞ ദിവസം ഇറഞ്ഞാൽ പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി സാഹസിക പ്രകടനം നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. റോഡുകളിലും പാടശേഖരങ്ങളിലും വെള്ളം നിറഞ്ഞതോടെ വാഹനങ്ങൾ വെള്ളത്തിലിറക്കി അഭ്യാസം കാട്ടുന്നവരുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |