SignIn
Kerala Kaumudi Online
Wednesday, 12 August 2026 3.52 AM IST

പാലാ നഗരസഭ ചെയപേഴ്സൺ തെരഞ്ഞെടുപ്പ് മായാ രാഹുലിനെതിരെ മത്സരിക്കാൻ യു.ഡി.എഫ്

pala-

പാലാ: 19ന് നടക്കുന്ന നഗരസഭ ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ നിലവിലെ 17 അംഗ ടീമിന്റെ സ്ഥാനാർത്ഥി മായാ രാഹുലിനെതിരെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാൻ യു.ഡി.എഫ് പാർലമെന്ററി പാർട്ടിയോഗം തീരുമാനിച്ചു. സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ യു.ഡി.എഫ് ജില്ലാ നേതൃത്വത്തെ ചുമതലപ്പെടുത്താൻ യോഗം ഐകകണ്‌ഠേന തീരുമാനിച്ചു. മുൻ ചെയർപേഴ്സൺ ദിയാ ബിനുവിനെ യോഗം അഭിനന്ദിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡറും യു.ഡി.എഫ് സംയുക്ത പാർലമെന്ററി പാർട്ടി ലീഡറുമായ സെബാസ്റ്റ്യൻ ജെ. പനക്കൽ അദ്ധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എം.പി, മാണി സി. കാപ്പൻ എം.എൽ.എ എന്നിവർക്ക് പുറമേ യു.ഡി.എഫിനൊപ്പം നിൽക്കുന്ന ഒമ്പത് കൗൺസിലർമാരും യോഗത്തിൽ പങ്കെടുത്തു.

അവകാശവാദത്തിന് പഞ്ഞമില്ല

യു.ഡി.എഫ് അംഗമായിരിക്കും ചെയർപേഴ്സണാവുകയെന്ന് നാളുകൾക്ക് മുമ്പ് തന്നെ കോൺഗ്രസിൽ നിന്നും പുറത്താക്കിയ കൗൺസിലർമാർ ചൂണ്ടിക്കാട്ടിയിരുന്നു. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കെ, നഗരസഭയിൽ 'യഥാർത്ഥ യു.ഡി.എഫ്' ആരെന്നതിനെച്ചൊല്ലിയുള്ള അവകാശവാദങ്ങളാണ് ഇപ്പോൾ ചർച്ചയാവുന്നത്. കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട ടോണി തൈപ്പറമ്പിൽ ഉൾപ്പെടെയുള്ളവർ തങ്ങളും യു.ഡി.എഫ് പക്ഷാമെന്ന നിലപാടുമായി രംഗത്തുണ്ട്. ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കുന്നു എന്നതിലുപരി ആരാണ് യഥാർത്ഥ യു.ഡി.എഫ് എന്നതിലേക്കാണ് ഇപ്പോൾ ചർച്ച നീളുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, PALA MUNCIPALITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL