
വൈക്കം : കേരളത്തിലെ പരമ്പരാഗത തൊഴിൽ വ്യവസായ മേഖലയായ കള്ള് ചെത്തുവ്യവസായത്തെ സംരക്ഷിക്കാൻ സർക്കാരിന്റെ സഹായം അനിവാര്യമാണെന്ന് എ .ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി രാജേന്ദ്രൻ ആവശ്യപ്പെട്ടു. വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ എ.ഐ.ടി.യു.സി വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് അഡ്വ. വി.ബി.ബിനു അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.രമേശൻ, അഡ്വ.വി.കെ.സന്തോഷ്‌കുമാർ, അഡ്വ. ജോൺ.വി.ജോസഫ് , ബി.രാജേന്ദ്രൻ, കെ.എ.കാസ്‌ട്രോ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി അഡ്വ.വി.ബി.ബിനു (പ്രസിഡന്റ്), ടി. എൻ.രമേശൻ (ജനറൽ സെക്രട്ടറി), ബി.രാജേന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |