
കോട്ടയം : കഴിഞ്ഞ സർക്കാർ നിയോഗിച്ച ശമ്പള കമ്മിഷന്റെ പ്രവർത്തനം ത്വരിതപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് പെൻഷണേഴ്‌സ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി. അഞ്ചുവർഷ ശമ്പള പരിഷ്‌കരണം അട്ടിമറിച്ച് പത്തുവർഷമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് വി.എം മോഹനൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മൈക്കിൾ സിറിയക്ക്, പി. രാധാകൃഷ്ണകുറുപ്പ്, ഡോ വർഗ്ഗീസ് പേരയിൽ ,ജയ്‌സൺ മാന്തോട്ടം, വടയക്കണ്ടി നാരായണൻ, പി.റ്റി. ജേക്കബ്ബ്, മാത്തച്ചൻ പ്ലാന്തോട്ടം,ബാബു ജോസഫ്, പോളി റാഫേൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |