
വൈക്കം: അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതി പൂങ്കാവനം 2026 ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടത്തി. വൈക്കം തെക്കേനട ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ വിളവെടുപ്പ് നഗരസഭ അദ്ധ്യക്ഷൻ കെ.ജി.അബ്ദുൽസലാം റാവുത്തർ ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാദ്ധ്യക്ഷ സൗദാമിനി അഭിലാഷ് അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാൻഡിംഗ് കമ്മറ്റി അദ്ധ്യക്ഷൻമാരായ ഗീതാ പുരുഷൻ, ബി.രാജശേഖരൻ, ബി.ഗിരിജ കുമാരി, കൗൺസിലർമാരായ എം.ആർ. അനിൽകുമാർ, ഇടവട്ടം ജയകുമാർ, പി.ഡി. പ്രസാദ്, പ്രീത, രതിമോൾ മഹേശൻ, ബി.സുശീല, സിന്ധു സജീവൻ, സീമ സുധീർ, റെജിമോൾ പ്രദീപ്, അംബിക രാജേന്ദ്രൻ, സ്‌കൂൾ പ്രിൻസിപ്പൽ ജോൺ, ഓവർസിയർ സൗമ്യ ജനാർദ്ദനൻ, കൃഷി അസി.മെയ്‌സൺ മുരളി, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |