SignIn
Kerala Kaumudi Online
Friday, 21 August 2026 3.31 AM IST

തൊടുപുഴ ഓണോത്സവ് ആന്റ്  ടൂറിസം ഫെസ്റ്റ് നാളെ മുതൽ

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ, നഗരസഭ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽഎന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന 'തൊടുപുഴ ഓണോത്സവ് & ടൂറിസം ഫെസ്റ്റ് 2026' നാളെ മുതൽ സെപ്തംബർ 5 വരെ ആഘോഷിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 7ന് ഗാന്ധി സ്‌ക്വയറിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഓണോത്സവം ഉദ്ഘാടനം നിർവ്വഹിക്കും. 7.30ന് മിനി മാരത്തോൺ . 23ന് രാവിലെ 9 മുതൽ മർച്ചന്റ് ട്രസ്റ്റ് ഹാളിൽ കുട്ടികൾക്കായി നടത്തുന്ന ചിത്രരചനാ മത്സരവും ചെസ് മത്സരവും ചിത്രകാരി സ്വപ്ന അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. 24ന് രാവിലെ 11 മുതൽ സ്ഥാപനങ്ങൾക്കായി അത്തപ്പൂക്കള മത്സരം. 28, 29 തീയതികളിൽ പുഴയോരം ബൈപ്പാസിലുള്ള ടർഫ് കോർട്ടിൽ ഫുട്‌ബോൾ മത്സരവും ചുങ്കം ഫോർ കോർട്ടിൽ ഷട്ടിൽ ടൂർണമെന്റും നടത്തും. 30ന് രാവിലെ 9 മുതൽ റിവർവ്യൂ റോഡിന് സമീപം 4ഃ4 ഓഫ് റോഡ് കോമ്പറ്റീഷനുറിമോട്ട് കൺട്രോൾ വെഹിക്കിൾ ചലഞ്ചും 31ന് വൈകിട്ട് 5 ന് തൊടുപുഴ മങ്ങാട്ട് കവലയിൽ സജ്ജീകരിച്ച വേദിയിൽ പൊതുജനങ്ങൾക്ക് കലാവാസനകൾ അവതരിപ്പിക്കാനുള്ള 'കലാസന്ധ്യ', തുടർന്ന് വ്ളോഗർ അഫ്സൽ അവതരിപ്പിക്കുന്ന ഗാനസന്ധ്യ. സെപ്തംബർ 1ന് വൈകീട്ട് 5ന് മർച്ചന്റ് ട്രസ്റ്റ് ഹാളിൽ തിരുവാതിര മത്സരം. 3 ന് വൈകീട്ട് 6:30ന് മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ ഔസേപ്പ് ജോൺ പുളിമൂട്ടിൽ മെമ്മോറിയൽ ട്രോഫിക്കായുള്ള അഖില കേരള വടംവലി മത്സരം. 5 ന് വൈകിട്ട് 3 ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുനിന്നും സാംസ്‌കാരിക ഘോഷയാത്ര മങ്ങാട്ടുകവല ബസ് സ്റ്റാൻഡിൽ സമാപിക്കും. തുടർന്ന് സാംസ്‌കാരിക സമാപന സമ്മേളവും മെഗാഗാനമേളയും നടക്കും.. വിവിധ ദിവസങ്ങളിലായി നടക്കുന്ന പരിപാടികളിൽ ഡീൻ കുര്യാക്കോസ് എം.പി, റോയ്കെ. പൗലോസ് എം.എൽ എ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്,, ജില്ലാ പൊലീസ് മേധാവി വി. നസീം, മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക്, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, കൗൺസിലർമാർ, സാംസ്‌കാരിക നായകർ, ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ പങ്കെടുക്കും. മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവരും കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നവരും 9207023031 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.വാർത്താ സമ്മേളനത്തി ഗവ.ചീഫ് വിപ്പ് അപു ജോൺ ജോസഫ്, നഗരസഭ ചെയർ പേഴ്സൺ സാബിറ ജലീൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. എ സലിംകുട്ടി,ഡി.റ്റി.പി .സി സെക്രട്ടറി ജിതേഷ് ജോസ്, ഓണോത്സവ് ജനറൽ കൺവീനർ പ്രജീഷ് രവി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL