
മുണ്ടക്കയം ഈസ്റ്റ്: എസ്റ്റേറ്റ് ജോലിക്കിടെ കാട്ടാനകൂട്ടത്തെ കണ്ട് ഭയന്നോടിയ തൊഴിലാളിക്ക് വീണ് പരിക്കേറ്റു. മതമ്പ മഠത്തികുറ്റിയിൽ രജി അനിയനാണ് (44) പരിക്കേറ്റത്. ഇന്നലെ രാവിലെ 11 മണിയോടെ ചെന്നാപ്പാറ ബി.ഡിവിഷനിൽ വെച്ചായിരുന്നു സംഭവം. ജോലി കഴിഞ്ഞ് ഭർത്താവ് അനിയനുമൊത്ത് മടങ്ങുകയായിരുന്ന രജി. റോഡിന്റെ വശത്ത് നൂറ് മീറ്ററോളം അകലെയായി കാട്ടാനക്കൂട്ടത്തെ കണ്ടതോടെ ഇവർ ഭയന്നോടുകയായിരുന്നു. രജിയുടെ മൂക്കിനും കൈയ്ക്കും പരുക്കേറ്റു. സംഭവത്തെ തുടർന്ന് വനപാലകരുടെ ആർ.ആർ.ടി സംഘം സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |