SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.20 AM IST

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ  ഉത്രാടക്കിഴി കൈമാറി

utrda

കോട്ടയം: ഉത്രാടദിനത്തിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയം വയസ്‌കര രാജ് ഭവൻ കോവിലകത്ത് എത്തി ഉത്രാടക്കിഴി കൈമാറി. വയസ്‌കര കോവിലകത്തെ എൻ.കെ സൗമ്യവതി തമ്പുരാട്ടിക്കാണ് 1000 രൂപ അടങ്ങിയ ഉത്രാടക്കിഴി നൽകിയത്. കൊച്ചി രാജാവ് രാജകുടുംബാംഗങ്ങളായ സ്ത്രീകൾക്ക് ഓണത്തോടനുബന്ധിച്ചു നൽകിയിരുന്ന സമ്മാനമായിരുന്നു ഉത്രാടക്കിഴി. കൊച്ചി രാജവംശത്തിന്റെ പിന്മുറക്കാരിയെന്ന നിലയിലാണ് വയസ്‌കര കോവിലകത്തെ രാജരാജവർമയുടെ ഭാര്യ സൗമ്യവതിക്ക് കിഴി കൈമാറിയത്. തൃശൂർ കളക്ടറേറ്റിൽ നിന്ന് അനുവദിക്കുന്ന തുക ബന്ധപ്പെട്ട തഹസീൽദാർക്ക് കൈമാറുകയാണ് ചെയ്യുന്നത്. മുമ്പ് 14 രൂപയായിരുന്ന തുകയാണ് പിന്നീട് 1000 രൂപയായി വർദ്ധിപ്പിച്ചത്. ജില്ലാ കളക്ടർ ചേതൻ കുമാർ മീണ സൗമ്യവതി തമ്പുരാട്ടിക്ക് ഓണക്കോടി സമ്മാനിച്ചു. കോട്ടയം നഗരസഭാദ്ധ്യക്ഷൻ എം.പി സന്തോഷ് കുമാർ, മുനിസിപ്പൽ കൗൺസിലർ ലീന ജയചന്ദ്രൻ, തഹസീൽദാർ സിറിൽ സഞ്ജു ജോർജ്, ഡെപ്യൂട്ടി തഹസിൽദാർ പി.ജി കവിത, വില്ലേജ് ഓഫീസർ ജെബോയ് മാത്യു എന്നിവരും സന്നിഹിതരായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL