കോട്ടയം: പ്രഭാതസവാരിക്കിടെ വീട്ടമ്മയെ ഇടിച്ചിട്ട് നിറുത്താതെ പോയ കാർ മണർകാട് പൊലീസ് കണ്ടെത്തി. തോട്ടയ്ക്കാട് നിന്നാണ് കാർ കണ്ടെത്തിയത്. കാർ ഓടിച്ചിരുന്നയാളെ സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. 4അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവഞ്ചൂർ ലക്ഷ്മി സദനത്തിൽ അനിൽ ബി.നായരുടെ ഭാര്യ ദീപ അനിൽ (51) കഴിഞ്ഞ ദിവസം മരിച്ചു. 20ന് പുലർച്ചെയായിരുന്നു അപകടം. സുഹൃത്തിനൊപ്പം പ്രഭാതസവാരിക്കിറങ്ങിയ
ദീപ നാലുമണിക്കാറ്റിന് സമീപം നീലാണ്ടപ്പടിക്കൽ റോഡരികിലൂടെ നടക്കുന്നതിനിടെയാണ് അമിതവേഗത്തിലെത്തിയ കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ദീപ റോഡിൽ തലയിടിച്ച് വീണു. ഗുരുതരമായി പരിക്കേറ്റ ദീപയെ നാട്ടുകാർ ചേർന്ന് ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. തുടർന്ന് കാരിത്താസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അപകടത്തിന് ശേഷം കാർ നിർത്താതെ പോയതിനെ തുടർന്ന് മണർകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിനൊടുവിലാണ് തോട്ടയ്ക്കാട്ടുനിന്ന് കാർ കണ്ടെത്തിയത്. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങളും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |