SignIn
Kerala Kaumudi Online
Sunday, 30 August 2026 4.08 AM IST

സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ ബസ് തിട്ടയ്ക്ക് താഴേക്ക് മറിഞ്ഞു

bus

മുണ്ടക്കയം:ചിറ്റടി ഇടക്കുന്നം റോഡിലെ വട്ടക്കാവ് പാലക്കാതടത്തിൽ സ്വകാര്യബസ് അപകടത്തിൽപ്പെട്ടു. സെൽഫ് സ്റ്റാർട്ട് തകരാറിലായ ബസ് റിവേഴ്സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണംവിട്ട് തിട്ടയ്ക്ക് താഴേക്ക് മറിയുകയായിരുന്നു.​അപകടസമയത്ത് ഡ്രൈവർ മാത്രമാണ് ബസുലുണ്ടായിരുന്നത്. ഇയാൾക്ക് നിസാര പരിക്കുണ്ട്. യാത്രക്കാർ ഇല്ലാത്തതിനാൽ വൻദുരന്തമാണ് ഒഴിവായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL