SignIn
Kerala Kaumudi Online
Monday, 07 September 2026 1.18 AM IST

ചൂട് സാധാരണം,​ പൊള്ളൽ അസാധാരണം

കോട്ടയം: മഴ ഇടവേളയെടുത്തതോടെ അനുഭവപ്പെടുന്ന ചൂട് താങ്ങാവുന്നതിലും അപ്പുറം. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 34 ഡിഗ്രി, പക്ഷേ, അനുഭവപ്പെട്ടത് നാൽപ്പത് ഡിഗ്രി. രാവിലെ 9 കഴിഞ്ഞ് പുറത്തിറങ്ങിയാൽ പൊള്ളിപ്പോകം. മൂന്ന് മണികഴിഞ്ഞാലും ചൂടിന് കുറവില്ല. വിയർത്ത് ഒരു പരുവമാകും.

പുറത്തിറങ്ങിയാൽ വസ്ത്രങ്ങളിൽ തീകോരിയിട്ടതു പോലെയാണ് അവസ്ഥ. വാഹനങ്ങൾ 10 മിനിറ്റ് വെയിലിൽ നിറുത്തിയാൽ പിന്നെ സ്റ്റിയറിംഗിൽ പോലും പിടിക്കാനാവില്ല. ദിവസവും കുറഞ്ഞത് മൂന്ന് നേരമെങ്കിലും കുളിക്കേണ്ട അവസ്ഥയാണ് വീണ്ടും. ഓണം വരെ മഴയുണ്ടായിരുന്നു. മഴ നിലച്ചിട്ട് രണ്ടാഴ്ച പോലുമായിട്ടില്ല. പക്ഷേ ചൂട് തലപൊക്കി. ചൂടിനെ തുടർന്ന് ജാഗ്രതാനിർദേശവുമുണ്ട്.

തീവ്രത കൂടുതൽ

ഫാനോ എ.സിയോ ഇല്ലെങ്കിൽ പുട്ടുകുറ്റിയ്ക്ക് ഉള്ളിൽ കയറിയ അവസ്ഥയാണ്. ജലാശയങ്ങളിൽ ജലനിരപ്പ് താഴ്ന്നു. മണ്ണിന്റെ നനവും നഷ്ടപ്പെട്ടു. ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ കോട്ടയവുമുണ്ട്. പക്ഷേ മഴ മാറുമ്പോൾ ചൂട് കൂടുന്ന സവിശേഷ കാലാവസ്ഥയാണ് ജില്ലയിൽ.

ആർദ്രത കൂടുതലായതിനാൽ ചൂട് കൂടുതലായി അനുഭവപ്പെടുന്നു

തീരദേശത്ത് നിന്ന് അകലയായതിനാൽ കാറ്റ് തീരെ ലഭിക്കുന്നില്ല

ഇന്നലെ ചൂട് 34 ഡിഗ്രി

സൺസ്ക്രീൻ നിർബന്ധം

സൺസ്ക്രീൻ പുരട്ടാതെ പുറത്തിറങ്ങരുതെന്നാണ് ഡോക്ടർമാരുടെ നിർദേശം. മുൻപ് സൗന്ദര്യ സംരക്ഷണത്തിന് മാത്രമായിരുന്നു സൺസ്ക്രീൻ എങ്കിൽ ഇപ്പോൾ മരുന്ന് പോലെ ഉപയോഗിക്കേണ്ട അവസ്ഥയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, HOT CLIMATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL