
കാഞ്ഞിരപ്പള്ളി : ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുരിശുകവലയ്ക്ക് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 15 യാത്രക്കാർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മുണ്ടക്കയത്തേക്ക് പോകുകയായിരുന്ന 'ഫൗസിയ' ബസിന്റെ പിന്നിൽ, മണിമലയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന ജെറിൻ ബസ് ഇടിക്കുകയായിരുന്നു. കമ്പികളിലും സീറ്റുകളിലും മുഖമിടിച്ചാണ് യാത്രക്കാർക്ക് പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പൊലീസെത്തിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |