SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.51 AM IST

മുട്ടം ഉപതിരഞ്ഞെടുപ്പ്: മുന്നൊരുക്കങ്ങൾ പൂർത്തിയായി

മുട്ടം :ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട് വാർഡിലെ ഉപതിരഞ്ഞെടുപ്പിന്റെ നടത്തിപ്പിന് എല്ലാ രാഷ്ട്രീയ കക്ഷികളുടെയും സഹകരണമുണ്ടാകണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈനായി വിളിച്ചുചേർത്ത രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടർ.തിരഞ്ഞെടുപ്പിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. 28ന് രാവിലെ ഏഴു മുതൽ വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ 29ന് രാവിലെ 10ന് ആരംഭിക്കും. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം 15ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പോളിങ് സാമഗ്രികളുടെ വിതരണം 26ന് രാവിലെ 10ന് തുടങ്ങും.നാമനിർദ്ദേശ പത്രികകൾ 10 വരെ സമർപ്പിക്കാം. നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന 11 ന് നടത്തും. 14 വരെ സ്ഥാനാർഥിത്വം പിൻവലിക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL