കോട്ടയം: നെഹ്റുട്രോഫി വള്ളംകളിയിൽ ആദ്യ ഒമ്പത് സ്ഥാനങ്ങൾ നേടിയ ചുണ്ടൻവള്ളങ്ങൾ ഐ.പി.എൽ മാതൃകയിൽ ഏറ്റുമുട്ടുന്ന ബോട്ട് ലീഗ് മത്സരത്തിന് 19ന് തുടക്കമാകും. ആലപ്പുഴ, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലായി നടക്കുന്ന 11 മത്സരങ്ങളിൽ കൂടുതൽ പോയിന്റ് നേടുന്നവരാണ് ഓവറോൾ ചാമ്പ്യന്മാരാകുക. വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞിരുന്ന വീയപുരം ചുണ്ടനാണ് നിലവിലെ ചാമ്പ്യൻമാർ. നവംബർ 21 ന് കൊല്ലത്തു നടക്കുന്ന പ്രസിഡന്റ്സ് ട്രോഫിയോടെ ലീഗിന് സമാപനമാകും.
ജില്ലയിൽ നിന്ന് മൂന്ന് ടീമുകൾ
കോട്ടയത്ത് നിന്നു കുമരകം ടൗൺബോട്ട് ക്ലബിന്റെ പുണ്യാളൻ നിരണം, കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബിന്റെ ആർക്കൂക്കര, നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതന എന്നീ ചുണ്ടൻ വള്ളങ്ങൾ ലീഗിൽ മാറ്റുരയ്ക്കും. മികച്ച തയാറെടുപ്പുകളോടെയാണ് കോട്ടയം ടീമുകൾ മത്സരത്തിനൊരുങ്ങുന്നത്.
ജേതാക്കൾക്ക് 25 ലക്ഷം
ജേതാക്കൾക്ക് 25 ലക്ഷം രൂപയാണ് സമ്മാനത്തുക. യഥാക്രമം 20 ലക്ഷവും 15 ലക്ഷവുമാണ് രണ്ടും മൂന്നും സ്ഥാനക്കാർക്ക് ലഭിക്കുക. ഓരോ മത്സരത്തിലെ ജേതാക്കൾക്ക് ക്യാഷ് പ്രൈസിന് പുറമേ ബോണസും ലഭിക്കും.
സി.ബി.എൽ മത്സരങ്ങൾ
ആലപ്പുഴ കരുവാറ്റ: സെപ്തംബർ 19
കൊല്ലം കല്ലട: സെപ്തംബർ 23
ആലപ്പുഴ പാണ്ടനാട്: സെപ്തംബർ 26
തൃശൂർ കോട്ടപ്പുറം: ഒക്ടോബർ 2
എറണാകുളം മറൈൻ ഡ്രൈവ്: ഒക്ടോബർ 10
എറണാകുളം പിറവം: ഒക്ടോബർ 17
കോട്ടയം താഴത്തങ്ങാടി: ഒക്ടോബർ 24
ആലപ്പുഴ കൈനകരി: ഒക്ടോബർ 31
ആലപ്പുഴ പുളിങ്കുന്ന്: നവംബർ 7
കായംകുളം: നവംബർ 14
കൊല്ലം: നവംബർ 21ന്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |