കോട്ടയം: പതിനാറാം ധനകാര്യ കമ്മീഷൻ പ്രകാരം ലഭിക്കുന്ന തുക വിനിയോഗിച്ച് നടപ്പാക്കുന്നതിനായി തദ്ദേശഭരണ സ്ഥാപനങ്ങൾ പ്രോജക്ടുകൾ ഏറ്റെടുത്ത് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടണമെന്ന് സമിതി അദ്ധ്യക്ഷനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അറിയിച്ചു. ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള മീനടം, പാമ്പാടി ഗ്രാമപഞ്ചായത്തുകൾക്കും ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷനും നിലവിൽ ഈ നിർദേശം ബാധകമല്ല. പതിനാറാം ധനകാര്യ കമ്മീഷൻ പ്രകാരം 113.73 കോടി രൂപയാണ് ലഭിക്കുക. ഇപ്പോൾ പഞ്ചായത്ത് രാജ് സ്ഥാപനങ്ങൾക്ക് അനുവദിച്ചിരുന്ന 102.80 കോടി രൂപയുടെ പ്രോജക്ടുകളാണ് ഏറ്റെടുക്കേണ്ടത്. മാർഗരേഖ ലഭ്യമാകുന്ന മുറയ്ക്ക് മുനിസിപ്പാലിറ്റികൾക്ക് 85.71 കോടി രൂപയുടെ പ്രോജക്ടുകൾ ഏറ്റെടുക്കാൻ കഴിയും. ഭേദഗതി പ്രോജക്ടുകൾ പരിഗണിക്കുന്നതിനുളള ജില്ലാ ആസൂത്രണ സമിതിയുടെ ആദ്യ യോഗം ഇന്ന് നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |