കോട്ടയം: പാഞ്ഞെത്തുന്ന വാഹനങ്ങൾ നിമിഷനേരംകൊണ്ടാകും കുടുംബത്തെ അനാഥമാക്കുക!. ഇത്തരമൊരു സാഹചര്യം പലകുറി ജില്ലയിലെ നിരത്തുകളിൽ കണ്ടു. അതിലേറെയും ഏറെത്തിരക്കുള്ള എം.സി രോഡിലും. റോഡ് വികസിച്ചു, വാഹനങ്ങളുടെ വേഗവും കൂടി, ഒപ്പം എം.സി റോഡിൽ അപകടപരമ്പരയ്ക്ക് അറുതിയില്ലെന്ന് മാത്രം. പകലും രാത്രിയും അപകടങ്ങൾ പതിവാകുമ്പോൾ ഇന്നലെ കുറവിലങ്ങാട് കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗും അപകടസാദ്ധ്യതയുള്ള വളവുകളും അപകടങ്ങൾക്ക് വഴിമരുന്നിടുകയാണ്. റോഡ് വികസനത്തോടൊപ്പം സുരക്ഷയും ഉറപ്പാക്കിയില്ലെങ്കിൽ നിരത്തിൽ ഇനിയും ചോരപ്പാടുകൾ വീഴുമെന്ന് ഉറപ്പാണ്.
മിനുസമുള്ള റോഡ്, മിന്നിക്കരുത്!
ഉന്നത നിലവാരത്തിൽ ടാർ ചെയ്ത് റോഡുകളിൽ വാഹനങ്ങൾക്ക് മരണവേഗമാണ്. ഇത് അപകടങ്ങൾക്ക് ആക്കംകൂട്ടി. രാത്രിയിൽ മാത്രമല്ല, പകലും അപകടങ്ങളുടെ തോത് വർദ്ധിക്കുകയാണ്. കൊടുംവളവുകൾ അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. റോഡ് നിർമ്മാണത്തിലെ അപാകതകളും പല ദുരന്തങ്ങൾക്കും കാരണമാണ്.
എം.സി റോഡിലെ അപകടസോൺ
ഏറ്റുമാനൂർ
കോടിമത
നാട്ടകം
നാഗമ്പടം
കാണക്കാരി
വെമ്പള്ളി
കുറവിലങ്ങാട്
കുമാരനല്ലൂർ
എസ്.എച്ച്.മൗണ്ട്
ചിങ്ങവനം
പുത്തൻപാലം
പാലാത്ര
തുരുത്തി
പെരുന്ന
സുരക്ഷാ നടപടികൾ
അപകടസാദ്ധ്യതാ മേഖലകളിൽ വേഗനിയന്ത്രണ സംവിധാനങ്ങൾ വേണം
അപായസൂചനാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.
കൊടുംവളവുകളിൽ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ
പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |