
ചങ്ങനാശേരി : കേരള കോൺഗ്രസ് (ജേക്കബ്) സ്ഥാപക ചെയർമാനും മുൻ മന്ത്രിയുമായിരുന്ന ടി.എം.ജേക്കബിന്റെ 76-ാമത് ജന്മദിന സമ്മേളനവും കാരുണ്യ ദിനാചരണവും നഗരസഭാദ്ധ്യക്ഷൻ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് ചെയർമാൻ ജയിസ് പതിയിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എസ് ജയിംസ്, നിയോജകമണ്ഡലം പ്രസിഡന്റ് ജയിംസ് കാലാവടക്കൻ, മാത്തുക്കുട്ടി പ്ലാത്താനം, ജസ്റ്റിൻ ബ്രൂസ്, പി.എം കബീർ, ദ്യുപ ജയിംസ്, പി.ജി ലേഖ, ജി.ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സെന്റ് വിൻസന്റ് പൂവർ ഹോമിൽ സ്‌നേഹവിരുന്നും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |