SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

വായനമധുരം  പുസ്തകോത്സവം 

vayana

വൈക്കം : കുലശേഖരമംഗലം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവസമിതിയുടെ നേതൃത്വത്തിൽ 'വായനാമധു രം' കുട്ടികളുടെ പുസ്തകോത്സവം നടത്തി. സ്‌കൂൾ സൗഹൃദക്ലബിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. സാഹിത്യകാരൻ ജി.കെ.പിള്ള തെക്കേടത്ത് ഉദ്ഘാടനം ചെയ്തു. മറവൻതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് ആരതി വിനയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.കെ.രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി.എസ്.നൗഫൽ, കെ.എസ്.വേണുഗോപാലൻ, പി.ടി.എ പ്രസിഡന്റ് എസ്.ശ്രീജിത്ത്, പി.ബാലകൃഷ്ണപ്പിള്ള, പി. എച്ച്.ജയശ്രീ, ആർ.ഗിരിമോൻ എന്നിവർ പ്രസംഗിച്ചു. സമ്മേളനത്തിന്റെ ഭാഗമായി സൗഹൃദക്ലബിന്റെ ഉദ്ഘാടനവും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, READING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL