SignIn
Kerala Kaumudi Online
Thursday, 17 September 2026 2.50 AM IST

ജീവനക്കാർ പ്രകടനം നടത്തി

ngo-union

തൊടുപുഴ: സംസ്ഥാനത്തെ ട്രഷറി വകുപ്പിൽ മാർച്ച് മാസം മുതൽ മുടങ്ങിക്കിടക്കുന്ന പ്രമോഷനുകൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എൻ.ജി.ഒ യൂണിയൻ, കെ.ജി.ഒ.എ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവനക്കാർ മൂലമറ്റം ജില്ലാ ട്രഷറി ഓഫീസിനു മുമ്പിൽ പ്രകടനം നടത്തി. സംസ്ഥാനത്ത് ട്രഷറി ഡെപ്യൂട്ടി ഡയറക്ടർമാർ മുതൽ ജൂനിയർ അസിസ്റ്റന്റുമാരടക്കം 80 ഓളം തസ്തികകൾ ഒഴിവായി കിടക്കുകയാണ്. ട്രഷറി വകുപ്പിലെ ആകെ ജീവനക്കാരുടെ അഞ്ചു ശതമാനമാണിത്. സമയബന്ധിതമായ പ്രമോഷനുകൾ ലഭ്യമാകാതെ നിരവധി ജീവനക്കാർക്ക് സർവീസിൽ നിന്നും വിരമിക്കേണ്ടി വരുന്നതിനൊപ്പം താഴെത്തട്ടിൽ ഉള്ള തസ്തികകളിലേക്ക് നിയമനവും ഇല്ലാതാവുകയാണ്. വകുപ്പിലെ ജീവനക്കാരുടെ പ്രമോഷനുകൾ അടിയന്തിരമായി നടപ്പാക്കുവാൻ സർക്കാർ നടപടികൾ സ്വീകരിക്കാത്തതിനെതിരെ നടന്ന പ്രകടനം എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ കെ.എസ് ജാഫർഖാൻ സജിമോൻ ടി മാത്യു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി സുമിത് കെ.എസ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STRIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL