
കോട്ടയം: എൽനിനോ പ്രതിഭാസം തുടരുന്നത് കേരളം, തമിഴ്നാട്, തെലുങ്കാന, ആന്ധ്ര, കർണാടക എന്നീ സംസ്ഥാനങ്ങളിലും ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതായി കണ്ടെത്തൽ. പകലും രാത്രിയും താപനിലയിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് എൽനിനോ സാദ്ധ്യത മുൻ കൂട്ടി അറിയാമെന്നതിനാൽ ആരോഗ്യവകുപ്പിന് പ്രതിരോധപ്രവർത്തനങ്ങൾ വഴി രോഗവ്യാപനം കുറയ്ക്കാനും കഴിയും
പൂനയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടോപ്പിക്കൽ മീറ്റിയോറോളജിയിലെ മലയാളി ശാസ്ത്രജ്ഞരായ ഡോ.റോക്സി മാത്യൂകോൾ,സോപിയാ യാക്കോബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. കേരള ആരോഗ്യ സർവകലാശാലയിലെയും തൃശുർ മെഡിക്കൽ കോളേജിലെയും പൂന ഐ.സി എം.ആർ -എൻ.ഐ.ടി വി.എ.ആർ ഗവേഷകരും പഠനത്തിൽ പങ്കാളികളായി. വിശദമായ പഠന റിപ്പോർട്ട് ജിയോഗെൽത്ത് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കാലാവസ്ഥ മാറ്റം വിലയിരുത്തി
14 വർഷം ഓരോ മാസവും കേരളത്തിലെ കാലാവസ്ഥാ മാറ്റവും ഡെങ്കൂ വ്യാപനവും വിലയിരുത്തിയായിരുന്നു പഠനം. എല്ലാ വർഷവും മേയ് മാസത്തോടെ കേരളത്തിൽ ഡെങ്കിപ്പനി ആരംഭിക്കും .വടക്കു പടിഞ്ഞാറ് മൺസൂൺ ശക്തമാകുന്ന ജൂൺ ,ജൂലായ് മാസത്തിൽ രോഗം പാരമ്യത്തിലെത്തും. മൺസൂൺ മഴയിൽ കൊതുകുകൾ പെരുകുന്നത് രോഗവ്യാപനത്തിന് സാഹചര്യമൊരുക്കും. തീവ്ര മഴ തുടർന്നാൽ കൊതുകിന്റെ ലാർവകൾ ഒഴുകിപോകുന്നതിനാൽ വളരാനുള്ള സാഹചര്യം ഇല്ലാതാക്കും.
2026 ജൂൺ മുതൽ ആഗസ്റ്റ് വരെ കേരളത്തിൽ 7188 ഡെങ്കിപ്പനികേസുകൾ
2021 മുതൽ 2040 വരെ ഡെങ്കിപ്പനികേസിൽ 16 മുതൽ20 ശതമാനം വരെ വർദ്ധനവുണ്ടാകും.
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |