
പൊൻകുന്നം: ചുറ്റുവട്ടത്തെ ഔഷധസസ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ രേഖപ്പെടുത്തി സ്‌കൂൾ വിദ്യാർത്ഥികൾ. പൊൻകുന്നം എസ്.ഡി.യു.പി.സ്‌കൂൾ വിദ്യാർത്ഥികളാണ് ജനകീയവായനശാലയുടെ പരിസരത്തും തൊട്ടടുത്തുള്ള കവി പി.മധുവിന്റെ വീട്ടുവളപ്പിലുമുള്ള സസ്യങ്ങളെക്കുറിച്ച് പഠിക്കാനെത്തിയത്. ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്ന വിവിധയിനം ചെടികളുടെ വിവരങ്ങൾ ഇവർ ശേഖരിച്ചു. പ്രഥമാധ്യാപിക സുമ പി.നായർ, അധ്യാപിക രേവതി ശശിധരൻ എന്നിവർ നേതൃത്വം നൽകി. ജനകീയവായനശാലയിലെ വനിതാവേദി സെക്രട്ടറി എ.ആർ.മീന സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |