കട്ടപ്പന: കെ.വി.വി.ഇ.എസ് വനിതാ വിങ് കട്ടപ്പന യൂണിറ്റ് വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് ഉദ്ഘാടനം ചെയ്തു. പുതിയ പ്രസിഡന്റായി ആഗ്നസ് ജോസ്, ജനറൽ സെക്രട്ടറിയായി റോസമ്മ മൈക്കിൾ, ട്രഷററായി ജമീല ലത്തീഫ് എന്നിവർ ചുമതലയേറ്റു. വനിതാ യൂണിറ്റ് പ്രസിഡന്റ് മുംതാസ് ഇബ്രാഹിം അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി പി.കെ. ജോഷി കുട്ടട മുഖ്യപ്രഭാഷണം നടത്തി. കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ കെ.പി. ബഷീർ, വർക്കിങ് പ്രസിഡന്റ് സിജോമോൻ ജോസ്, യൂത്ത് വിങ് പ്രസിഡന്റ് അജിത്ത് സുകുമാരൻ, ജിനേഷ് കക്കാട്, എ.കെ. ഷിയാസ്, അനിൽ എസ്. നായർ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |