
കുട്ടനാട്: ഭാഷ, ഗണിത വിഷയങ്ങളിൽ പിന്നാക്കം നില്ക്കുന്ന കുട്ടികളുടെ നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്ക്കരിച്ചു നടപ്പാക്കി വരുന്ന നവജീവനം പദ്ധതിയുടെ കാവാലം പഞ്ചായത്ത് തല ഉദ്ഘാടനം വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോഭന ഉദയകുമാർ നിർവഹിച്ചു. കാവാലം ലിറ്റിൽ ഫ്ലവർ ഹൈസ്ക്കൂളിൽ നടന്ന ചടങ്ങിൽ.ഹെഡ്മിസ്ട്രസ് മെർളിക്കുട്ടി ആന്റണി അധ്യക്ഷത വഹിച്ചു. വെളിയനാട് ബി.പി.സി.ഷിഹാബ് നൈന പദ്ധതി വിശദീകരണം നടത്തി.
പി.ടി.എ പ്രസിഡന്റ് പി.കെ.അനൂപ്, യു.പി.വിഭാഗം സ്ക്കൂൾ കോർഡിനേറ്റർ നിഥിൻ ആന്റണി, എലിസബത്ത് സി.ജോയ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |