SignIn
Kerala Kaumudi Online
Wednesday, 04 November 2026 1.58 AM IST

@ പ്രതിഷേധവുമായി കലാകാരന്മാർ ഞങ്ങൾക്ക് ടാഗോർ ഹാൾ തരൂ....

tagore
ടാ​ഗോ​ർ​ ​ഹാ​ൾ​ ​നി​ർ​മ്മാ​ണം​ ​ഉ​ട​ൻ​ ​ആ​രം​ഭി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ക​ലാ​ ​സാം​സ്കാ​രി​ക​ ​സം​യു​ക്ത​വേ​ദി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ഓ​ഫീ​സി​ന് ​മു​ൻ​പി​ൽ​ ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധ​ ​ധ​ർ​ണ​ ​കൈ​ത​പ്രം​ ​ദാ​മോ​ദ​ര​ൻ​ ​ന​മ്പൂ​തി​രി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

കോഴിക്കോട്: ഒരുകാലത്ത് നഗരത്തിന്റെ കലാ-സാംസ്കാരിക ഹൃദയമായിരുന്ന ടാഗോർ ഹാളിന് പുതുജീവൻ നൽകണമെന്ന ആവശ്യവുമായി കലാകാരന്മാർ തെരുവിലിറങ്ങി. നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് കലാസാംസ്കാരിക സംയുക്ത വേദിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ആട്ടവും പാട്ടുമായി പ്രതിഷേധം. ടാഗോർ ഹാൾ നിർമാണം ഉടൻ ആരംഭിക്കുക, സർക്കാർ സഹായത്തോടെ നഗരത്തിൽ പുതിയ സാംസ്കാരിക കേന്ദ്രങ്ങൾ നിർമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പരിപാടി. പദ്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു.

നഗരത്തിലെ കലാ-സാംസ്കാരിക പരിപാടികൾക്കും അന്താരാഷ്ട്ര തിയറ്റർ ഫെസ്റ്റിവലുകൾക്കും ഉൾപ്പെടെ വേദിയായിരുന്ന ടാഗോർ ഹാൾ ഇല്ലാതായതോടെ കുറഞ്ഞ ചെലവിൽ പരിപാടികൾ സംഘടിപ്പിക്കാൻ സൗകര്യമില്ലാത്ത സ്ഥിതിയാണെന്ന് കലാകാരന്മാർ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര സാഹിത്യനഗരമെന്ന അംഗീകാരം നേടിയ കോഴിക്കോടിന് ആധുനിക സൗകര്യങ്ങളുള്ള സാംസ്കാരിക കേന്ദ്രം അനിവാര്യമാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. പ്രസിഡന്റ് വിൻസൺ സാമുവൽ അദ്ധ്യക്ഷത വഹിച്ചു. കവി പി.കെ. ഗോപി മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി കെ. സലാം, ട്രഷറർ സന്നാഫ് പാലക്കണ്ടി, കെ. സുബൈർ, നൗഷാദ് അരീക്കോട്, കെ.ജെ. തോമസ് തുടങ്ങിയവർ പ്രസംഗിച്ചു. പപ്പൻ കോഴിക്കോട്, എം. ഹരിദാസൻ, മധു കീബോർഡ്, ഗസൽ ഗായിക സരിത റഹ്മാൻ, പിന്നണിഗായകരായ സിന്ധു പ്രേംകുമാർ, നിതീഷ് കാർത്തിക് തുടങ്ങിയവർ ഗാനങ്ങൾ അവതരിപ്പിച്ചു.

 വായ്പാ തുകയിൽ

ഉടക്കി നിർമ്മാണം

കോർപ്പറേഷൻ കൗൺസിൽ അംഗീകാരം നൽകിയിട്ടും നിർമാണത്തിനുള്ള വായ്പാ തുക ലഭിക്കാത്തതാണ് പദ്ധതി വൈകാൻ കാരണം. കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനിൽനിന്ന് 49 കോടി രൂപ വായ്പയെടുക്കാനായിരുന്നു തീരുമാനം. അപേക്ഷ നൽകി ഒരു വർഷമായിട്ടും തുക ലഭിച്ചിട്ടില്ല. ഇതോടെ സ്വകാര്യ ഏജൻസിയിൽനിന്ന് 60 കോടി രൂപ വായ്പയെടുക്കാനുള്ള സാദ്ധ്യതയും കോർപ്പറേഷൻ പരിശോധിക്കുന്നുണ്ട്. 1973 ഡിസംബറിൽ ഉദ്ഘാടനം ചെയ്ത പഴയ ടാഗോർ ഹാൾ കാലപ്പഴക്കവും ചോർച്ചയും കാരണം 2023 ലാണ് അടച്ചത്. 2025 ഒക്ടോബറിൽ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റി. 67.75 കോടി രൂപ ചെലവിൽ മൂന്ന് നിലകളിലായി പുതിയ സമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2,000 പേർക്ക് ഇരിക്കാവുന്ന പ്രധാന ഹാൾ, 150 പേർക്ക് ഇരിക്കാവുന്ന മിനി ഹാൾ, മൾട്ടിപ്ലക്സ് തിയറ്റർ, പുസ്തകശാല, കോഫി ഷോപ്പ്, ഡൈനിംഗ് ഹാൾ തുടങ്ങിയവ പദ്ധതിയിലുണ്ട്. എന്നാൽ പഴയ കെട്ടിടം പൊളിച്ചുനീക്കി ഒരു വർഷം പിന്നിട്ടിട്ടും നിർമാണം ആരംഭിക്കാനായില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL