കാസർകോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലാ വ്യവസായ കേന്ദ്രം നടപ്പാക്കുന്ന 'സ്റ്റെപ്പ് അപ്' പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കാസർകോട് ഗവൺമെന്റ് കോളേജിൽ ജില്ലാ കളക്ടർ ശ്രീധന്യ സുരേഷ് നിർവഹിച്ചു. കോളേജ് വിദ്യാർത്ഥികളിൽ സംരംഭകത്വ അഭിരുചി വളർത്തുകയും നൂതന ആശയങ്ങളെ വിജയകരമായ സംരംഭങ്ങളാക്കി മാറ്റുകയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. കോളേജ് പ്രിൻസിപ്പൽ ഡോ. വി.എസ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. കോളേജ് ഐ.ക്യൂ.എ.സി കോഓഡിനേറ്റർ ഡോ. പി. പുഷ്പലത സംസാരിച്ചു. സംരംഭകത്വ ബോധവത്കരണ ക്ലാസിന് ഹോസ്ദുർഗ് ഉപജില്ലാ വ്യവസായ ഓഫീസർ ആർ.കെ. സ്മിത നേതൃത്വം നൽകി. രത്നാകരൻ നമ്പ്യാർ, രാജി നമ്പ്യാർ എന്നിവർ സംരംഭകാനുഭവങ്ങൾ പങ്കുവെച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ. സജിത്കുമാർ സ്വാഗതവും കൊമേഴ്സ് വിഭാഗം മേധാവി കെ. ശുഭ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |