ആലപ്പുഴ: സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച വിജയം കൈവരിച്ച കായികതാരങ്ങളെ ആദരിക്കുന്നതിനായി ആലപ്പുഴ സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ലൂമിനറീസ് 2026' എന്നപേരിൽ അനുമോദന സമ്മേളനം സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷൈനി തോമസ്, സ്കൂൾ മാനേജർ സിസ്റ്റർ ഗെട്രൂഡ് മൈക്കിൾ, പി.ടി.എ പ്രസിഡന്റ് ലാലു മലയിൽ, സ്റ്റാഫ് പ്രതിനിധി സെലീന വി.എസ്, ഹയർ സെക്കൻഡറി ജനറൽ സെക്രട്ടറി ഗൗരിനന്ദ. എസ് എന്നിവർ സംസാരിച്ചു.കായികമേളയിൽ സ്കൂളിൽ മൂന്നാം സ്ഥാനമാണ് ആലപ്പുഴ സെന്റ് ജോസഫ് ജി.എച്ച്.എസ്.എസ് നേടിയത്.ആദ്യമായാണ് ഈ നേട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |