തിരുവല്ല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ അദ്ധ്യാപകരും സർക്കാർ ജീവനക്കാരും 21ന് നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരം വിജയിപ്പിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ തിരുവല്ല ഏരിയാ ജനറൽ ബോഡി എല്ലാ ജീവനക്കാരോടും അഭ്യർത്ഥിച്ചു. തിരുവല്ല ഗവ.എംപ്ലോയീസ് കോഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ചേർന്ന ഏരിയ ജനറൽ ബോഡി എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.ലക്ഷ്മിിദേവി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എൽ.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. ജോർട്ടിൻ ഡാനി കോശി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |