SignIn
Kerala Kaumudi Online
Wednesday, 30 September 2026 1.35 AM IST

വിധിയെഴുതി,​ ഇന്നറിയാം

sa
്

കോട്ടയം: ഒഴുവു വന്ന ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​തൃ​ക്കൊ​ടി​ത്താ​നം​ ​ഡി​വി​ഷ​നി​ലേ​ക്കും​ ​പാ​മ്പാ​ടി,​മീ​ന​ടം​ ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​ ​ര​ണ്ട് ​വാ​ർ​ഡു​ക​ളി​ലേ​ക്കും​ ​ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്നു.

ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ ഉപതിരഞ്ഞെടുപ്പിൽ 53.55 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മീനടം ഒന്നാം വാർഡിൽ (ചീരംകുളം) 69.74 ശതമാനവും പാമ്പാടി പത്താം വാർഡിൽ (കുമ്പന്താനം) 78. 51 ശതമാനവും വോട്ടു രേഖപ്പെടുത്തി. പായിപ്പാട് 11ാം വാർഡിൽ മച്ചിപ്പള്ളി ബൂത്തിൽ രാവിലെ അരമണിക്കൂറോളം വോട്ടിംഗ് മെഷീൻ തകരാറിലായി. ജില്ലാ പഞ്ചായത്തംഗമായിരുന്ന വിനു ജോബ് (കേരള കോൺഗ്രസ് ജോസഫ്) ചങ്ങനാശേരി എം.എൽ.എ ആയതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. സി.പി.എമ്മിലെ മഞ്ജു സുജിത്താണ് എൽ.ഡി.എഫിനു വേണ്ടി ജനവിധി തേടിയത്. കേരള കോൺഗ്രസിലെ വിജയ് ജോസ് മാരേട്ട് (യു.ഡി.എഫ്), ബി.ജെ.പിയിലെ എ.മനോജ് (എൻ.ഡി.എ) എന്നിവരും മത്സരിച്ചു.
പാമ്പാടി കുമ്പന്താനത്ത് കോൺഗ്രസിലെ ബാബു മാത്യു ഡാണാവുങ്കലും മീനടം ചീരംകുളത്ത് കോൺഗ്രസിലെ പ്രസാദ് നാരായണനും മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കുമ്പന്താനത്ത് സി.പി.എമ്മിലെ സണ്ണി വർഗീസ്, ഡെയ്‌സി ബാബു ഡാണാവുങ്കൽ (കോൺഗ്രസ്), ടിന്റു മനോജ് (ബി.ജെ.പി) എന്നിവരാണ് മത്സരിച്ചത്. ചീരംകുളത്ത് സി.പി.എമ്മിലെ ചന്ദ്രു നാരായണൻ, പ്രീത പ്രസാദ് (കോൺഗ്രസ്), എം.ഗൗരീശങ്കർ (ബി.ജെ.പി) എന്നിവർ ജനിവിധി തേടി.

വോട്ടെണ്ണൽ 2 കേന്ദ്രങ്ങളിൽ

വോട്ടെണ്ണൽ ഇന്ന് രാവിലെ 10ന് തുടങ്ങും. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍റെ വോട്ടെണ്ണല്‍ ചങ്ങനാശേരി എസ്.ബി ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഗ്രാമപഞ്ചായത്ത് വാർഡുകളുടെ വോട്ടെണ്ണൽ വെള്ളൂർ ടെക്നിക്കൽ ഹൈസ്കൂളിലും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, LOCAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL