SignIn
Kerala Kaumudi Online
Saturday, 03 October 2026 2.08 AM IST

ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

ayurveda

ഈരാറ്റുപേട്ട:തലപ്പലം ഗ്രാമപഞ്ചായത്തിന്റെയും ഗവൺമെന്റ് ആയുർവേദ ഡിസ്‌പെൻസറി തലപ്പലത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പതിനൊന്നാമത് ദേശീയ ആയുർവേദദിനം ആചരിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ചിത്ര സജി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജോയ് ജോസഫ് സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ. ഗായത്രി ആർ.എസ് സന്ദേശം നൽകി. പഞ്ചായത്ത് സെക്രട്ടറി മുഹ്സിൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഞ്ജലി ആനന്ദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീവൻ എ.ഡി, മെമ്പർമാരായ ആൻസി ജോസ്, സിന്ധു മനോഹരൻ, ഹാരിജ ഹുസൈൻ, സൗമ്യ ജോർജ്, സുധ രഘു, സന്തോഷ് ജോസഫ്, എൽസമ്മ തോമസ്,വിപിൻ സെബാസ്റ്റ്യൻ,ജോസഫ് മാത്യു തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, AYURVEDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL