SignIn
Kerala Kaumudi Online
Sunday, 25 October 2026 5.59 AM IST

താഴത്തങ്ങാടിയിൽ അങ്കം ജയിച്ച് അരോമ

കോട്ടയം: തുടക്കം മുതൽ ഒടുക്കം വരെ നീണ്ട ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ മേൽപ്പാടം ചുണ്ടനെ ഫോട്ടോ ഫിനിഷിംഗിൽ പിന്തള്ളി അരോമ ബോട്ട് ക്ലബിന്റെ അരോമ ചുണ്ടൻ ചാമ്പ്യൻസ് ബോട്ട് ലീഗ് താഴത്തങ്ങാടി മത്സരത്തിൽ ജേതാക്കളായി. 3.21.227 സെക്കന്റിൽ അരോമ ഒന്നാമതെത്തിയപ്പോൾ. 3.21.802 സെക്കന്റിൽ മേൽപ്പാടം ഫിനിഷ് ചെയ്തു. നിരണം ബോട്ട് ക്ലബിന്റെ നിരണം ചുണ്ടനാണ്മൂന്നാം സ്ഥാനം .

ചുണ്ടൻ ലൂസേഴ്സ് ഫൈനലിൽ യു.ബി.സി കൈനകരിയുടെ നിരണം ചുണ്ടൻ ഒന്നാമതെത്തി. ഫസ്റ്റ് ലൂസേഴ്സ് ഫൈനലിൽ കുമരകം ടൗൺബോട്ട് ക്ലബിന്റെ നിരണം പുണ്യാളൻ ജേതാവായി.

കോട്ടയത്ത് നിന്ന് നിരണം പുണ്യാളൻ കൂടാതെ കുമരകം ഇമ്മാനുവൽ ബോട്ട് ക്ലബ്ബിന്റെ ആർപ്പുക്കര, നാട്ടകം ബോട്ട് ക്ലബിന്റെ ചെറുതന ചുണ്ടനുകൾ മത്സരത്തിനുണ്ടായിരുന്നെങ്കിലും മികച്ച സമയം കണ്ടെത്താനാവാത്തതിനാൽ ഫൈനലിൽ എത്താനായില്ല . ഇരുട്ടുകുത്തി ഒന്നാം ഗ്രേഡിൽ മൂന്നുതൈക്കൻ (കാഞ്ഞിരം യുണൈറ്റഡ് ബോട്ട് ക്ലബ്) ജേതാവായി.

ഇരുട്ടുകുത്തി ബി ഗ്രേഡ് വിഭാഗത്തിൽ പുത്തൻപറമ്പിലും വെപ്പ് ബി ഗ്രേഡ് വിഭാഗത്തിൽ ചാമ്പ്യനും ചുരുളൻ വിഭാഗത്തിൽ മൂഴിയും ഇരുട്ടുകുത്തി എ ഗ്രേഡ് വിഭാഗത്തില്‍ മൂന്നുതൈയ്ക്കനും ജേതാക്കളായി.

ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു സമ്മാനദാനം നിർവഹിച്ചു. വള്ളംകളി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മന്ത്രി മോൻസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭാദ്ധ്യക്ഷൻ എം.പി സന്തോഷ് കുമാർ പതാക ഉയർത്തി .ഫ്രാൻസിസ് ജോർജ് എം.പി. ചുണ്ടൻവള്ളങ്ങളുടെ മാസ് ഡ്രില്ലും ജലഘോഷയാത്രയും ഫ്‌ളാഗ് ഓഫ് ചെയ്തു.

മത്സരം വൈകി ,ഫൈനൽ ഇരുട്ടത്ത്

മത്സരങ്ങൾ ആരംഭിക്കാൻ വൈകിയതും മൂലം ഫൈനൽ മത്സരങ്ങൾ ഏറെ വൈകി. ഫൈനൽ ആറ് മണിക്ക് ശേഷം വെളിച്ചക്കുറവിലാണ് നടന്നത്. കളിവള്ളങ്ങളുടെ മത്സരത്തിനിടയിൽ ട്രാക്കിലേക്ക് യാത്രക്കാരുടെ വള്ളംകയറിയത് കല്ലുകടിയായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, BOATRACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL