SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

നിർമലം ക്യാമ്പയിന് തുടക്കമായി

deepakinaguration

തൊടുപുഴ: മാലിന്യമുക്തവും ശുചിത്വപൂർണവുമായ കേരളം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'നിർമലം - പുതുയുഗ ശുചിത്വ കേരളം' ക്യാമ്പയിന്റെ ഭാഗമായി തൊടുപുഴ നഗരസഭയിലെ വാർഡുതല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്യാമ്പയിന്റെ ഭാഗമായി കോലാനി ജംഗ്ഷനിൽ ശുചീകരണ പ്രവർത്തനം നടത്തി. റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, അദ്ധ്യാപകർ, രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക പ്രവർത്തകർ, നഗരസഭാ സാനിറ്റേഷൻ തൊഴിലാളികൾ, ഹരിതകർമസേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവർ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. നഗരസഭ കൗൺസിലർമാരായ ആർ. ഹരി, ഉമ, ആർ. അജി എന്നിവരുടെ സാന്നിധ്യത്തിൽ വൈസ് ചെയർമാൻ കെ. ദീപക് ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. നഗരസഭയിലെ 38 വാർഡുകളിലും ഓരോ കേന്ദ്രം വീതം കണ്ടെത്തി മാലിന്യം നീക്കം ചെയ്യുകയും പൂച്ചെടികൾ നട്ടുപിടിപ്പിക്കുകയും തുടർന്ന് കുറഞ്ഞത് 100 ദിവസമെങ്കിലും അവയുടെ പരിപാലനം ഉറപ്പാക്കുകയുമാണ് ക്യാമ്പയിന്റെ ലക്ഷ്യം. നഗരസഭാ ആരോഗ്യ വിഭാഗം ക്ലീൻസിറ്റി മാനേജർ ജിൻസ് സിറിയക്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ദേവസേനൻ, സജുകുമാർ, സൗമ്യ എസ്. നാഥ്, ശരത് എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CAMP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL