തിരുവനന്തപുരം: പിഎസ്‌സി നടത്തുന്ന ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് (ഡിവൈഎസ്‌പി) സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പരീക്ഷയിൽ മുൻ എസ്‌എഫ്‌ഐ നേതാവിനായി ക്രമക്കേട് നടന്നതായി പരാതി. കെ ജെ ജിതിനെതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പെയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്. പരീക്ഷയിൽ ക്രമക്കേട് നടത്തി ഒന്നാം റാങ്ക് നൽകുകയും നിയമന ശുപാർശ നൽകുകയും ചെയ്തതായാണ് പരാതി.
പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ പ്രധാന ലിസ്റ്റിൽ പോലും ജിതിൻ ഉൾപ്പെട്ടിട്ടില്ല. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിന് ട്രെയിനിംഗിനായി നൽകിയ അനുമതിയും നിയമന ഉത്തരവും തടയണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. എറണാകുളം ജില്ലയിലെ വിവിധ കോളേജ് പ്രിൻസിപ്പൽമാരെ കയ്യേറ്റം ചെയ്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഉൾപ്പെടെ നിരവധി എഫ്‌ഐആറുകൾ ജിതിന്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
2025 സെപ്തംബറിലാണ് ഡിവൈഎസ്‌പി തസ്‌തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 25ന് എഴുത്തുപരീക്ഷ നടന്നു. 2026 മാർച്ചിൽ ഫിസിക്കൽ ടെസ്റ്റും ഏപ്രിലിൽ അഭിമുഖവും പൂർത്തിയാക്കി. മേയ് ആറിനാണ് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. പിഎസ്‌സി ചെയർമാൻ എംആർ ബൈജു അഭിമുഖത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു.
അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പരീക്ഷാ വിജ്ഞാപനത്തിലും പിഎസ്‌സിയിലെ ഉന്നതർ തിരുത്തൽ വരുത്തിയതായി എസ്‌ഐടി കണ്ടെത്തിയതിന് പിന്നാലെയാണ് പിഎസ്‌സിക്കെതിരെ പുതിയ ആരോപണം ഉയർന്നിരിക്കുന്നത്. പരീക്ഷാ - നിയമന തട്ടിപ്പുകൾക്ക് പിന്നിൽ ചെയർമാനും രാഷ്ട്രീയക്കാരായ മൂന്നംഗങ്ങളും അറസ്റ്റിലായ രണ്ടു ഉദ്യോഗസ്ഥരുമടങ്ങിയ ആറംഗ കോർഗ്രൂപ്പാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ.
The Save University Campaign Committee has alleged irregularities in the Kerala PSC's special recruitment examination for Deputy Superintendent of Police, claiming former SFI leader K.J. Jithin was unfairly awarded first rank. The committee has urged authorities to suspend his appointment and training approval. The complaint follows an SIT investigation into alleged irregularities in other PSC recruitment processes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |