SignIn
Kerala Kaumudi Online
Monday, 02 November 2026 5.12 AM IST

പെൺകുട്ടികൾക്ക് സൗജന്യ കരാട്ടെ പരിശീലനം ആരംഭിച്ചു

കട്ടപ്പന : ഇരട്ടയാർ പഞ്ചായത്തിൽ ഥആരംഭിച്ച സൗജന്യ കരാട്ടെ പരിശീലനം പ്രസിഡന്റ് രജനി കെ എ ഉദ്ഘാടനം ചെയ്തു. പെൺകുട്ടികളുടെ ആത്മവിശ്വാസവും സുരക്ഷയും ലക്ഷ്യമിട്ട് 202-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിജോ ഇലന്തൂർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരിക്കുട്ടി പൗലോസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ മാത്യു, മിനി പ്രതീഷ്, രാജി ഹരികുമാർ, ജാൻസി ടോമി, ഷിബാ അജയ്, ജിഷ ഷാജി, സെക്രട്ടറി ധനേഷ് ബി., അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ, കമ്മ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ അനു ജോയി, ഐസിഡിഎസ് സൂപ്പർവൈസർ ബിന്ദു കെ. എന്നിവർ സംസാരിച്ചു. തുടർന്ന് കരാട്ടെ പരിശീലകൻ അഗസ്റ്റിൻ എം ഓവേലിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ശനി, ഞായർ ദിവസങ്ങളിൽ തുടർച്ചയായ പരിശീലന ക്ലാസുകൾ വനിതാ സാംസ്‌കാരിക നിലയത്തിൽവച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL